Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം
02/06/2017
ടി.വി പുരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി.വി പുരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌മെമ്പര്‍ ഗീതാജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിട്രസ്സ് ഷാലിമോള്‍ സ്വാഗതമാശംസിച്ചു. ടി.വി പുരം ഫാര്‍മേഴ്‌സ് സഹകരണ സംഘം പ്രസിഡന്റ് എസ്.ബിജു സ്‌കൂളിനുള്ള പഠനസഹായം ഹെഡ്മിട്രസ്സിന് കൈമാറി. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ എ.ഐ.എസ്.എഫ് മണ്ഡലം കമ്മറ്റി വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും പായസവിതരണവും നടന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ബി.ആര്‍.സി ട്രെയ്‌നര്‍ സുഷമ നല്‍കി. സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന്‍, എം.എസ് രാമചന്ദ്രന്‍, അമൃത്‌നാഥ്, ജ്യോതി ബാബു എന്നിവര്‍ സംസാരിച്ചു.