Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവത്തിന് വേറിട്ടൊരു കാഴ്ച.
02/06/2017
വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ വെച്ചൂര്‍ പശുവിനെയും കിടാവിനെയും മുന്നില്‍ നിര്‍ത്തി നവാഗതരെ സ്വീകരിക്കുന്നു

വൈക്കം: വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവത്തിന് വേറിട്ടൊരു കാഴ്ച. വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന വെച്ചൂര്‍ പശുവിനെയും അതിന്റെ കുട്ടിയെയും മുന്നില്‍ നിര്‍ത്തി ഔഷധ തോട്ടങ്ങളും ക്രമീകരിച്ചാണ് നവാഗതരെ വരവേറ്റത്. പശുവിനെയും പശുകുട്ടിയെയും കണ്ടുകേറുന്നത് നല്ല ലക്ഷണമെന്ന ചിന്തയിലും ഔഷധ തോട്ടങ്ങളുടെ മഹത്വം കുട്ടികളില്‍ അനുഭവവേദ്യമാക്കാനും ലക്ഷ്യമിട്ടാണ് മാനേജര്‍ ഫാ.പീറ്റര്‍ കോയിക്കര പ്രവേശനോത്സവം ചിട്ടപ്പെടുത്തിയത്. പെരുമ്പറ, ചെണ്ടമേളം, മുത്തുകുടകള്‍, തോരണങ്ങള്‍ എന്നിവയും പ്രവേശനോത്സവത്തിന് ഉണര്‍വേകി. നവാഗതര്‍ക്ക് കുട, ബാഗ്, പഠനോപകരണങ്ങളും വിതരണം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബു.പി .മണലൊടി ഉദ്ഘാടനം ചെയ്തു. മാനേജര്‍ പീറ്റര്‍ കോയിക്കര അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ പി.ഒ ലിസി, പി.ടി.എ പ്രസിഡന്റ് സന്തോഷ് അറയ്ക്കപ്പറമ്പില്‍, സജീവന്‍, കെ.പോള്‍, ബി.സാലി എന്നിവര്‍ പ്രസംഗിച്ചു.