Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനോത്സവം നടത്തി
02/06/2017
വൈക്കം ഉപജില്ലാ സ്‌ക്കൂള്‍ പ്രവേശനോത്സവം വെള്ളൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചിരിച്ചും കരഞ്ഞും ഒരു മനസ്സോടെ അമ്മമാരുടെ കൈപിടിച്ചു കുരുന്നുകള്‍ അക്ഷരമുറ്റത്തേക്കെത്തിയപ്പോള്‍ അവരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സരസ്വതിമുറ്റങ്ങളില്‍ നടത്തിയത്. ചെണ്ടമേളവും പാണ്ടിമേളവും കൊട്ടും കുരവയുടെയുമെല്ലാം അകമ്പടിയോടെയാണ് കുരുന്നുകളെ വരവേറ്റത്. ക്ലാസ് മുറികളില്‍ നിന്ന് അമ്മമാര്‍ മാറിയപ്പോള്‍ അവര്‍ അറിയാതെ കണ്ണുനീര്‍ തൂകുകയും പൊട്ടിക്കരയുകയുമെല്ലാം ചെയ്ത കാഴ്ചകള്‍ പ്രവേശനോത്സവത്തെ വേറിട്ടൊരനുഭവമാക്കി. ഇവിടെയെല്ലാം മുതിര്‍ന്ന കുട്ടികളും അധ്യാപകരും ആയമാരുമെല്ലാം ഇവരുടെ കണ്ണീരൊപ്പാനും മധുരപലഹാരങ്ങള്‍ നല്‍കി ഇവരെ സാന്ത്വനിപ്പിക്കാനും സന്നിഹിതരായിരുന്നു.

വെള്ളൂര്‍: വൈക്കം ഉപജില്ലാ പ്രവേശനോത്സവം വെള്ളൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം എ.ഇ.ഒ പി.രത്‌നമ്മ, ബി.പി.ഒ ടി.കെ സുവര്‍ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സരോജിനി തങ്കപ്പന്‍, വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍, ഹെഡ്മിസ്ട്രസ്സ് എ.വി സുപ്രഭ, ജോമോള്‍ കെ.ജോണ്‍, ഓമന ജനാര്‍ദ്ദനന്‍, കെ.എ പ്രദീപ്കുമാര്‍, എം.വി രാജു, എല്‍സമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്രവേശനോത്സവം ആഘോഷപൂര്‍വം നടത്തി. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ആര്‍ രമേശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍.എം.എസ്.എ ഡപ്യൂട്ടി ഡയറക്ടര്‍ യു.കരുണാകരന്‍ മുഖ്യാതിഥി ആയിരുന്നു. എസ്.ഗോപി, സീന ബിജു, ടി.ആര്‍ സുഗതന്‍, ഷാജി പുഴവേലില്‍, റെജി മേച്ചേരി, കെ.കെ മേരി, സി.എ ഗിരിജാദേവി എന്നിവര്‍ പ്രസംഗിച്ചു.

തലയോലപ്പറമ്പ് ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റഷീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സജിമോന്‍ വര്‍ഗീസ്, എം.അനില്‍കുമാര്‍, ഷിജി വിന്‍സന്റ്, കെ.കെ ഷാജി, ഹെഡ്മിസ്ട്രസ്സ് ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

തലയോലപ്പറമ്പ് അസീസി ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവേശനോത്സവം എസ്.ഐ വി.എസ് സുധീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍ പുതുവ അധ്യക്ഷത വഹിച്ചു. ജനമൈത്രി പി.ആര്‍.ഒ സിറിയക് അഗസ്റ്റിന്‍, കെ.ടി തോമസ്, കെ.സജി എന്നിവര്‍ പ്രസംഗിച്ചു.