Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ പൊതുശ്മശാനം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൂട്ടി സീല്‍ ചെയ്തുവെന്ന പ്രതിപക്ഷ പ്രചാരണം കെട്ടിച്ചമച്ചതും വസ്തുതാ വിരുദ്ധവുമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി.
02/06/2017

വൈക്കം: നഗരസഭ പൊതുശ്മശാനം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൂട്ടി സീല്‍ ചെയ്തുവെന്ന പ്രതിപക്ഷ പ്രചാരണം കെട്ടിച്ചമച്ചതും വസ്തുതാ വിരുദ്ധവുമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി. മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ശ്മശാനം പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. മുന്‍മ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത് തന്നെ ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. അത് ലഭിക്കുന്നതിനുള്ള എല്ലാ രേഖകളും സമര്‍പ്പിക്കുകയും ഫീസടക്കുകയും തുടങ്ങിയ കാര്യങ്ങളെല്ലാം ഇപ്പോള്‍ പൂര്‍ത്തിയാക്കിയതാണ്. വസ്തുതകള്‍ മറച്ചു വച്ചാണ് വിളറി പിടിച്ച പ്രതിപക്ഷം വ്യാജ ആരോപണമുന്നയിക്കുന്നത്. കപ്പോളച്ചിറയില്‍ സൂക്ഷിച്ചിട്ടുള്ള പാര്‍ക്കിലെ നീക്കം ചെയ്ത ഉപകരണങ്ങള്‍ വിറ്റഴിച്ചുവെന്ന് കള്ളപ്രചാരണവും ഇവര്‍ നടത്തിയിരുന്നു. ബീച്ചില്‍ സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായ പദ്ധതിയാണ്. കളിക്കളം നിര്‍മ്മാണം നടന്നുവരുന്നു. മുന്‍ എം.എല്‍.എ കെ.അജിത്തിനെ ഉദ്ഘാടനചടങ്ങില്‍ നിന്നൊഴിവാക്കിയെന്നതും കള്ള പ്രചാരണമാണ്. മുഖ്യാതിഥിയായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നതാണ്. പാര്‍ക്ക്, ശ്മശാനം, ബീച്ച് കളിക്കളം ഇവയുടെ നിര്‍മ്മാണ ചുമതലകള്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡിനാണ്. അന്തിമ കണക്കുകള്‍ സമര്‍പ്പിക്കേണ്ടതും പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കേണ്ടതും ജൂണ്‍ 30നകമാണ്. കൃത്യസമയത്തു തന്നെ അതെല്ലാം പൂര്‍ത്തിയാക്കും. നഗരസഭ സെക്രട്ടറി ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ല എന്നതും, ഫയലുകള്‍ കണ്ടിട്ടില്ലന്നതും വ്യാജമാണ്. വികസന പ്രവര്‍ത്തനങ്ങളെല്ലാം ഇങ്ങനെ പോരടിച്ചും നിരുത്തരവാദ പ്രസ്താവനകള്‍ നടത്തിയും അട്ടിമറിക്കുന്ന യൂ.ഡി.എഫ് നയങ്ങളാണ് ഈ നഗരത്തിന്റെ വികസനത്തെ കാലങ്ങളായി പിന്നോട്ടടിച്ചത്. കാലം മാറിയിട്ടും ഇവര്‍ പഴയ പണി തുടരുകയാണ്. ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ഈ ദുഷ്പ്രചരണങ്ങള്‍ തള്ളിക്കളയുമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അനില്‍ ബിശ്വാസും സെക്രട്ടറി പി.ശശിധരനും അറിയിച്ചു. നഗരസഭ സെക്രട്ടറി ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലാ എന്ന തരത്തിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സെക്രട്ടറിയും അറിയിച്ചു.