Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണവും അനുമോദന സമ്മേളനവും നടത്തി
02/06/2017

വൈക്കം: വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സ്വീകരണവും അനുമോദന സമ്മേളനവും എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായിരുന്ന ഡോ. ജാന്‍സി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. വൈക്കം താലൂക്കില്‍ ഹയര്‍സെക്കന്ററി ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ഗൗരി.ജെ, ഹയര്‍ സെക്കന്ററിയില്‍ ഫുള്‍ എ പ്ലസ് നേടിയ അഷ്ടമി കൃഷ്ണ, നിയതികൃഷ്ണ, ഉമാ മഹേശ്വരി എന്നീ കുട്ടികള്‍ക്കും പ്ലസ്ടു വിഭാഗത്തില്‍ അഞ്ച് എ പ്ലസ് നേടിയ അര്‍ച്ചന കൃഷ്ണന്‍, അഞ്ജലി ആര്‍, ഗോപിക എസ് വൈക്കന്‍, ആതിര രാജീവ് എന്നിവര്‍ക്കും എസ്.എസ്.എല്‍ സിക്ക് ഫുള്‍ എ പ്ലസ് നേടിയ ഗോപിക.ജി, വിദ്യാ വിനോദ്, നീതു കൃഷ്ണന്‍ എന്നീ കുട്ടികള്‍ക്കും 9 എ പ്ലസ് നേടിയ അഞ്ജു രാജിനും ഗായത്രി വി.ജിക്കും അവാര്‍ഡ് നല്‍കി. അനൂപ് സാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പുരസ്‌ക്കാരം നിയതി കൃഷ്ണ, ഗൗരി.ജെ എന്നിവര്‍ക്ക് ലഭിച്ചു. ചടങ്ങില്‍ നിയുക്ത നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, വാര്‍ഡ് കൗണ്‍സിലര്‍ ഡി. രഞ്ജിത്ത് കുമാര്‍, പി.ടി.എ പ്രസിഡന്റ് എസ് അരവിന്ദാക്ഷന്‍, പ്രിന്‍സിപ്പല്‍ വി.പി ശ്രീദേവി, ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ്, എല്‍.പി ഹെഡ്മാസ്റ്റര്‍ ജയ്ചന്ദ്, പി.ടി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഗോപാലകൃഷ്ണന്‍, അദ്ധ്യാപിക ഷൈലാബീവി എന്നിവര്‍ പ്രസംഗിച്ചു.