Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം : അഡ്വ. കെ കെ രാധാകൃഷ്ണന്‍
02/06/2017

വൈക്കം: കോട്ടയം ജില്ലാ മത്സ്യഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിലും, മത്സ്യഫെഡ് ഫിഷ് ബൂത്തുകളിലും അക്വേറിയങ്ങളിലും നടക്കുന്ന അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്നും ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ കെ രാധാകൃഷ്ണന്‍ പറഞ്ഞു. വൈക്കത്തു പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡിന്റെ കോട്ടയം ജില്ലാ ഓഫീസ് ആലപ്പുഴയിലേക്ക് മാറ്റുന്നതിനെതിരെ ധീവരസഭ കോട്ടയം ജില്ലാ കമ്മറ്റി മത്സ്യഫെഡ് ജില്ല ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യഫെഡിന്റെ ഫിഷ് ബൂത്തുകളില്‍ മത്സ്യ സഹകരണസംഘങ്ങളില്‍ നിന്നുള്ള മത്സ്യം വാങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട മത്സ്യഫെഡ് ഭരണസമിതിയെ പിരിച്ചുവിട്ട നടപടി മത്സ്യമേഖലയെ തകര്‍ത്തുവെന്നും തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നിര്‍ത്തലാക്കിയ നടപടി പുനപരിശോധിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി മനോഹരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എം.കെ രാജു, ശിവദാസ് നാരായണന്‍, പി.എന്‍ രഘു, മഹിളാ നാരായണന്‍, ഷീബാ രമേശന്‍, കെ.കെ ആശോക് കുമാര്‍, ആര്‍.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.