Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുവിദ്യാഭ്യാസ സംരക്ഷണസെമിനാര്‍ നടത്തി.
02/06/2017

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണസെമിനാര്‍ നടത്തി. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയിഡഡ് വിദ്യാലയങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കി കാര്യക്ഷമത ഉറപ്പു വരുത്തുന്നതിന് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രന്ഥശാല ഹാളില്‍ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ നടേശന്‍ ഉദ്ഘാടനം ചെയ്തു. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജിതിന്‍, ടി.വി ചന്ദ്രശേഖരന്‍, ടി.ആര്‍ രമേശന്‍ ഗോപിനാഥന്‍, മജീഷ്.എം, മനോജ്, സി.റ്റി ജോസഫ്, വി.വി കനകാംബരന്‍, അഖില ജി.നാഥ് എന്നിവര്‍ പ്രസംഗിച്ചു.