ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി
02/06/2017
വൈക്കം: എംപോയ്മെന്റ് എക്സചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. വൈക്കം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.employment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന യൂസര്‍ നെയിമും, പാസ്സ് വേഡും ക്രിയേറ്റ് ചെയ്തതിനുശേഷം രജിസ്ട്രേഷന്, രജിസ്ട്രേഷന് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനു ശേഷം പ്രിന്റ് ഔട്ട് എടുത്ത് അറുപത് ദിവസത്തിനകം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.