Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മിശ്രഭോജനത്തിന്റെ ശതാബ്ദി ആഘോഷിച്ചു.
02/06/2017

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും ആയിരുന്ന സഹോദരന്‍ അയ്യപ്പന്‍ നടത്തിയ മിശ്രഭോജനത്തിന്റെ ശതാബ്ദി ആഘോഷിച്ചു. രാജമ്മ കറുകത്തലയുടെ വസതിയില്‍ കൂടിയ സമ്മേളനം ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌മെമ്പര്‍ ബീനാ മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റിലെ എല്ലാ കുട്ടികള്‍ക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.