Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു.
31/05/2017

വൈക്കം: എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ഒന്നാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അക്കരപ്പാടം കയര്‍ സഹകരണസംഘത്തിന്റെ അടിസ്ഥാന സൗകര്യവികസന കെട്ടിടം ഉദ്ഘാടനം മന്ത്രി തോമസ് ഐസക്ക് നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നിന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റും സ്ഥലം വാര്‍ഡുമെമ്പറുമായ സാബു പി മണലൊടിയെ ഒഴിവാക്കിയതില്‍ സി.പി.ഐ അക്കരപ്പാടം ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു. എല്‍.ഡി.എഫിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മന്ത്രി തോമസ് ഐസക്ക് ഈ പരിപാടിക്കെത്തുന്നത്. ഈ ചടങ്ങില്‍ നിന്ന് എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റിനെ ഒഴിവാക്കിയത് ഒരിക്കലും നീതികരിക്കാനാവില്ലെന്ന് ബ്രാഞ്ച് ജനറല്‍ ബോഡി പ്രസ്താവനയില്‍ പറഞ്ഞു. സി.പി.ഐ ഉദയനാപുരം ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പി.ഡി സാബു, ബ്രാഞ്ച് സെക്രട്ടറി എന്‍.മുരളി, എം.ഡി രാജപ്പന്‍, പി.എസ് അര്‍ജ്ജുന്‍, സഹജഭദ്രന്‍, പി.കെ രമ എന്നിവര്‍ പ്രസംഗിച്ചു.