Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നമ്മുടെ ആരോഗ്യം പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം നടത്തി
31/05/2017
തലയാഴം - വെച്ചൂര്‍ എന്‍.എസ്.എസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നമ്മുടെ ആരോഗ്യം പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ്കുമാര്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: തലയാഴം - വെച്ചൂര്‍ എന്‍.എസ്.എസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എച്ച്.ആര്‍ സെന്റര്‍ നടപ്പാക്കുന്ന നമ്മുടെ ആരോഗ്യം പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ്കുമാര്‍ നിര്‍വ്വഹിച്ചു. തലയാഴം, ഉല്ലല, തോട്ടകം, ഇടയാഴം, വെച്ചൂര്‍, കുടവെച്ചൂര്‍, അംബികാമാര്‍ക്കറ്റ് എന്നീ കരയോഗങ്ങളും വനിതാസമാജങ്ങളും പങ്കെടുത്തു. ഡോ.അരുണ്‍ നമ്മുടെ ആരോഗ്യം വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.മധു, എന്‍.ജി ബാലചന്ദ്രന്‍, പി.എന്‍ രാധാകൃഷ്ണന്‍നായര്‍, ശ്രീദേവീ ഉണ്ണികൃഷ്ണന്‍, റ്റി. വിജയലക്ഷ്മി, എം.കെ രാധാമണി, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, രാമചന്ദ്രന്‍പിള്ള, പി.മായ, ആര്‍.ലളിതകുമാരി എന്നിവര്‍ പ്രസംഗിച്ചു.