Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബീഫ് മേള നടത്തി.
31/05/2017
ജനാധിപത്യ മഹിളാ അസോസ്സിയേഷന്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബോട്ടുജെട്ടി മൈതാനത്ത് നടത്തിയ ബീഫ്‌മേള സംസ്ഥാന പ്രസിഡന്റ് സൂസന്‍മോഡി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജനാധിപത്യ മഹിളാ അസോസ്സിയേഷന്‍ വൈക്കം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബോട്ടുജെട്ടി മൈതാനത്ത് ബീഫ് മേള നടത്തി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കശാപ്പിനുള്ള കാലിവില്‍പ്പന നിരോധനത്തില്‍ പ്രതിഷേധിച്ചാണ് ബീഫ് മേള സംഘടിപ്പിച്ചത്. ഇറച്ചിക്കറിയും റൊട്ടിയും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സൂസന്‍മോഡി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ,തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ,എ.വി ബിന്ദു, തങ്കമ്മ ജോര്‍ജ്ജ്കുട്ടി, പത്മചന്ദ്രന്‍, അനിതാ സാബു, കവിത റെജി, ഷീബ കലേഷ്, രജനി ഉണ്ണികൃഷ്ണന്‍, കെ.ബി രമ, രേഖ സുഗുണന്‍, സുനിത ശ്രീകുമാര്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍, പി.ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.