Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫാമിലി യൂണിറ്റുകളുടെ പ്രവര്‍ത്തന മികവാണ് ഓരോ ഇടവക പള്ളികളുടെയും ശക്തിയും ഐക്യവുമെന്ന് എറണാകുളം - അങ്കമാലി അതിരൂപത പ്രോ. വൈസ് ചാന്‍സിലര്‍ മോണ്‍ ആന്റണി നരികുളം
31/05/2017
ചെമ്പ് സെന്റ് തോമസ് കത്തോലിക്കപള്ളിയിലെ ഇടവകദിനാഘോഷം എറണാകുളം - അങ്കമാലി അതിരൂപത പ്രോ. വൈസ് ചാന്‍സിലര്‍ മോണ്‍ ആന്റണി നരികുളം ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഫാമിലി യൂണിറ്റുകളുടെ പ്രവര്‍ത്തന മികവാണ് ഓരോ ഇടവക പള്ളികളുടെയും ശക്തിയും ഐക്യവുമെന്ന് എറണാകുളം - അങ്കമാലി അതിരൂപത പ്രോ. വൈസ് ചാന്‍സിലര്‍ മോണ്‍ ആന്റണി നരികുളം പറഞ്ഞു. ചെമ്പ് സെന്റ് തോമസ് കത്തോലിക്കപള്ളിയില്‍ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ ഇടവകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. വര്‍ഗ്ഗീസ് മാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഫാ.സിറിയക് മണിപ്പാടം, ഫാ.ജേക്കബ് പുത്തന്‍പുരയ്ക്കല്‍, ബ്രദര്‍.ആന്റണി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ്, മാത്യു കുന്നത്ത്, ജോയി ഇടമനപ്പള്ളി, സെബാസ്റ്റ്യന്‍ വട്ടക്കാട്ട്, സിജു ജോസ്, എന്‍.സി തോമസ് എന്നിവര്‍ പ്രസംഗിച്ചു. മതബോധനത്തിനും, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കും മോണ്‍ ആന്റണി നരികുളം സമ്മാനങ്ങള്‍ വിതരണം ചെയ്തു.