Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണയും നടത്തി.
31/05/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സമരത്തില്‍ സ്ത്രീകളടക്കം നിരവധിപേര്‍ പങ്കെടുത്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് സമരം ഉദ്ഘാടനം ചെയ്തു. എ.എം അനി അധ്യക്ഷത വഹിച്ചു. എന്‍.സി.പി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം എം.പി ജയപ്രകാശ്, ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ആര്‍ രാംദാസ്, അഡ്വ. എന്‍.ചന്ദ്രബാബു, ഡോ. സി എം കുസുമന്‍, എ.പത്രോസ്, കെ.ബി സുരേന്ദ്രന്‍, വി.കെ രവി, വിജയകുമാരി എന്നിവര്‍ പ്രസംഗിച്ചു.