Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വൈക്കം താലൂക്ക് പ്രവര്‍ത്തകയോഗം നടത്തി
31/05/2017
ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വൈക്കം താലൂക്ക് പ്രവര്‍ത്തകയോഗം ജില്ലാ പ്രസിഡന്റ് വി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തപക്ഷം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ജൂണ്‍ ഒന്നു മുതല്‍ അനിശ്ചിതകാല നിസ്സഹകരണ സമരവുമായി മുന്നോട്ടുപോകുവാന്‍ ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് പ്രവര്‍ത്തകയോഗം തീരുമാനിച്ചു. ഭക്ഷ്യഭദ്രത അനുശാസിക്കുംവിധം റേഷന്‍ വിതരണം ആരംഭിച്ചിട്ട് ഏഴു മാസം പൂര്‍ത്തിയായെങ്കിലും വ്യാപാരികളുടെ ജീവനപര്യാപ്തതാ വേതനം സംബന്ധിച്ച് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടെങ്കിലും ചര്‍ച്ച ചെയ്തു നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാമെന്നു പറഞ്ഞ ഇന്‍സന്റീവ് പോലും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. പുതിയറേഷന്‍ കാര്‍ഡ് വിതരണത്തിന് സജ്ജമാക്കുക എന്നത് സി.ഡിറ്റിന്റെ ചുമതലയായിരിക്കെ അതും റേഷന്‍ വ്യാപാരികള്‍ ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ ബാലിശമാണ്. വാതില്‍പടി വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെല്ലാം തന്നെ അധികാരികളുടെ അനാസ്ഥമൂലം പരാജയമാണ്. തൂക്കി കൊടുക്കുവാനുള്ള ത്രാസ് പോലും ഡിപ്പോകളിലില്ല. ഇവയെല്ലാം അടിയന്തിരമായി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ജോസഫ് ഉദ്ഘാടനം ചെയ്തു. വ്യാപാരഭവന്‍ ഹാളില്‍ നടന്ന യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് പി.നാരായണ്‍ എക്‌സ്. എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഐ.ജോര്‍ജ്ജ്കുട്ടി, വി.മാധവന്‍, ടി.എസ് ബൈജു, കെ.ജി ഇന്ദിര, എന്‍.ആര്‍ ബാബു, ഡി.സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.