Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ ബീച്ച് സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായി
30/05/2017
നവീകരിച്ച ബീച്ചിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കം നഗരസഭയുടെ കായലോരബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ബീച്ചില്‍ തറയോടുകള്‍ പാകി, കസേരകളും വൈദ്യുത വിളക്കുകളും സ്ഥാപിച്ച് മനോഹരമാക്കി. കളിക്കളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. സ്പീഡ് ബോട്ടുകള്‍, കയാക്കിംഗ്, വാട്ടര്‍ സ്‌കൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉടന്‍ ആരംഭിക്കും. നവീകരിച്ച ബീച്ചിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബിജു കണ്ണേഴത്ത്, ശ്രീകുമാരന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, ഹരിദാസന്‍ നായര്‍, അഡ്വ. വി വി സത്യന്‍, ഷിബി സന്തോഷ്, ശ്രീകുമാരി യു നായര്‍ എന്നിവര്‍ പ്രസംഗിച്ചു.