Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ആധുനിക ശൗചാലയം വരുന്നു; നിര്‍മാണ സഹായവുമായി പ്രവാസികള്‍
30/05/2017

വൈക്കം: നഗരത്തിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനു പരിഹാരമാകുന്നു. നഗരത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാത്തതിന്റെ പേരില്‍ നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. വൈക്കത്തുകാരായ പ്രവാസി മലയാളികളുടെ സംഘടനകളായ വിനിക്‌സിന്റെയും സേവയുടെയും സ്‌പോണ്‍സറിംഗിലാണ് ആധുനിക നിലവാരത്തിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മാണത്തിന് ധാരണയായയത്. നഗരസഭ പാര്‍ക്കിനോട് ചേര്‍ന്നുള്ള അക്വേറിയം കോമ്പൗണ്ടില്‍ പ്രവാസി സംഘടനകള്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. തുടര്‍ന്ന് നഗരസഭയ്ക്ക് പ്രതിമാസ വാടക നല്‍കി ഇവര്‍ തന്നെ ഇത് പരിപാലിക്കും. ഇത് നിര്‍മിക്കുന്നതോടെ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ശൗചാലയത്തിന്റെ അഭാവം പരിഹരിക്കപ്പെടും. പാര്‍ക്കില്‍ എത്തുന്നവര്‍ക്കും ബോട്ട് യാത്രക്കാര്‍ക്കും ആശുപത്രിയില്‍ എത്തുന്നവര്‍ക്കുമെല്ലാം ഏറെ ഉപകാരപ്രദമായിരിക്കും ഇതിന്റെ നിര്‍മാണം. ഇതുസംബന്ധിച്ച കരാറിന് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഉടന്‍തന്നെ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മാണം ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അറിയിച്ചു.