Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയ്ക്ക് എണ്ണത്തോണി നല്‍കി
30/05/2017
വൈക്കം ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രിയിലേക്ക് എണ്ണത്തോണി വാങ്ങുന്നതിനുള്ള തുക ലക്ഷ്മണന്‍ പിള്ളയില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഏറ്റുവാങ്ങുന്നു.

വൈക്കം: ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയ്ക്ക് എണ്ണത്തോണി നല്‍കി ലക്ഷ്മണന്‍ പിള്ള മാതൃകയായി. ആയുര്‍വേദ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് തിരുമ്മ്, ധാര തുടങ്ങിയ ചികിത്സകള്‍ നടത്തുന്നതിനുള്ള എണ്ണത്തോണി കാലപ്പഴക്കം മൂലം പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. ഇതിനുപകരമായി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ഉദയനാപുരം സ്വദേശി ലക്ഷ്മണന്‍ പിള്ള പുതിയ എണ്ണത്തോണി വാങ്ങുന്നതിനുള്ള തുക ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസിനു കൈമാറി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം സി.ഐ വി.കെ ജയപ്രകാശ്, ജനമൈത്രി സി.ആര്‍.ഒ സരസിജന്‍, ഡോ. കെ.സി രാധാമണി, കൗണ്‍സിലര്‍മാരായ പി.എന്‍ കിഷോര്‍കുമാര്‍, സിന്ധു സജീവന്‍, സംഗീത, ഡോ. ജിജിമോള്‍, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബി.ശശിധരന്‍, പി.ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.