Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും പൊതുയോഗവും
30/05/2017
ആറാട്ടുകുളങ്ങര നന്ദനം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ കുടുംബ സംഗമം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാഗോപി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ആറാട്ടുകുളങ്ങര നന്ദനം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും പൊതുയോഗവും കുടുംബ സംഗമവും നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം മുരളീകൃഷ്ണന്‍ തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം വൈസ് പ്രസിഡന്റ് അഡ്വ. എ ശ്രീകല നിര്‍വ്വഹിച്ചു. പ്ലസ്ടുവിന് മികച്ച വിജയം നേടിയ ഉണ്ണിമായയെയും എസ് എസ് എല്‍ സിക്ക് ഉന്നത വിജയം നേടിയ ആദര്‍ശ് രമേശിനെയും ഉപഹാരം നല്‍കി ആദരിച്ചു. എസ് ശ്രീകുമാര്‍, എ സി മണിയമ്മ, എ ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി കൃഷി പരിപാലന ക്ലാസ് എടുത്തു.