Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവലോകനയോഗം ചേര്‍ന്നു
30/05/2017

വൈക്കം: വൈക്കം നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ മഴക്കാല രോഗപ്രതിരോധ കര്‍മ്മ പരിപാടിയുടെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുമേധാവികള്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുടെ അവലോകനയോഗം നഗരസഭാ ഹാളില്‍ ചേര്‍ന്നു. നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ബയോളജിസ്റ്റ് ഡോ. ഗീതാകുമാരി, താലൂക്ക് ഹോസ്പ്പിറ്റല്‍ എന്‍ എം എസ് രത്‌നകുമാര്‍, മുനിസിപ്പല്‍ എച്ച് ഐ പി പി ഷാജി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി, വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ശശിധരന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ സന്തോഷ്, സൗദാമിനി, സിന്ധു സജീവന്‍, ബിജിനി പ്രകാശന്‍, സുമകുസുമന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ മുഴുവന്‍ കാനകളും ശൂചീകരിക്കുന്നതിനും ഞായറാഴ്ച ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കുന്നതിനും, സോഴ്‌സ് റിഡക്ഷന്‍, ഭക്ഷണശാലകള്‍ പരിശോധന, ക്ലോറിനേഷന്‍, നിരോധിത പ്ലാസ്റ്റിക്കുകളുടെ പരിശോധന, മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ബിന്നുകളുടെ വിതരണം, വാര്‍ഡുതല ശുചീകരണം എന്നിവ ബഹുജന പങ്കാളിത്തത്തോടെ നടത്തുന്നതിനും യോഗം തീരുമാനിച്ചു.