Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി.
30/05/2017
തോട്ടകം സര്‍വ്വീസ് സഹകരണബാങ്ക് നടത്തിയ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തോട്ടകം സര്‍വ്വീസ് സഹകരണബാങ്ക് പാലക്കാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി. തിമിര രോഗം ബാധിച്ചവര്‍ക്ക് ഭക്ഷണവും മരുന്നും താമസ സൗകര്യവും സൗജന്യമായൊരുക്കി ശസ്ത്രക്രിയ നടത്തി കൊടുത്തു. സി കെ ആശ എം എല്‍ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം ഡി ബാബുരാജ്, ജി റജിമോന്‍, പി എസ് മുരളീധരന്‍, ഷീജ ബൈജു, കെ രാധാകൃഷ്ണന്‍നായര്‍, പി ജെ സെബാസ്റ്റ്യന്‍, എം എസ് ശിവജി, എ ജി പ്രദീപന്‍, സി സന്തോഷ്‌കുമാര്‍, പത്മകുമാര്‍, സി പി അരുണ്‍കുമാര്‍, ഭദ്രകുമാരി, എം കുര്യന്‍, അഹല്യ ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.