Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അശരണര്‍ക്ക് അന്നത്തിന് അരി നല്‍കി ജനമൈത്രി പോലീസ്
26/05/2017
തലയോലപ്പറമ്പ് ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭക്ഷ്യധാന്യ വിതരണം വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ കഴിയുന്ന അശരണര്‍ക്ക് അന്നത്തിന് അരി നല്‍കി തലയോലപ്പറമ്പ് ജനമൈത്രി പൊലീസ് മാതൃകയായി. തലയോലപ്പറമ്പ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ വ്യാപാരികളില്‍ നിന്നും ഓട്ടോ-ടാക്‌സി തൊഴിലാളികളില്‍ നിന്നും ബസ് ഉടമകളില്‍ നിന്നുമാണ് ഇതിനുള്ള ധാന്യശേഖരണം നടത്തിയത്. നിര്‍ദ്ധനരായ 130 കുടുംബങ്ങള്‍ക്കും കോട്ടയം നവജീവന്‍ ട്രസ്റ്റ്, പൊതി പിയാത്ത ഭവന്‍, പൊതി സേവാഗ്രാം, വൈക്കപ്രയാര്‍ ജീവനിലയം എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഭക്ഷ്യ ധാന്യവിതരണം നടത്തിയത്. 2600 കിലോ അരിയാണ് പാവങ്ങള്‍ക്ക് ഒരു ദിവസം കൊണ്ട് ജനമൈത്രി പൊലീസ് നല്‍കിയത്. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ വി.എസ് സുധീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.യു തോമസ് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവര്‍ത്തകനും നവജീവന്‍ ട്രസ്റ്റ് രക്ഷാധികാരിയുമായ പി.യു.തോമസിനെ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് പൊന്നാട അണിയിച്ച് ആദരിച്ചു. വൈക്കം സി.ഐ വി.കെ ജയപ്രകാശ്, പൊതി സേവാഗ്രാം ഡയറക്ടര്‍ ഫാ. ജയിംസ് പുതുശ്ശേരി, സിസ്റ്റര്‍ ലൂസിമേരി, ജനമൈത്രി ഓഫീസര്‍ സിറിയക് അഗസ്റ്റിന്‍, കെ.ടി തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.എം ഷാജഹാന്‍, എം.ജെ ജോസ്‌മോന്‍, പൊലീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ്‌കുമാര്‍, സെക്രട്ടറി കെ.ടി അനസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്സി വര്‍ഗീസ്, എം.അനില്‍കുമാര്‍, സജിമോന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നിന് തലയോലപ്പറമ്പ് അസ്സീസി കോണ്‍വെന്റിലെ അന്‍പതോളം കുട്ടികള്‍ക്ക് ഭക്ഷണ വിതരണവും ആഘോഷപരിപാടിയും ജനമൈത്രി പൊലീസ് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.