Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരാലംബരായ കുടുംബത്തിന് വീടൊരുക്കി ഒരു കുടുംബം
26/05/2017
കരിപ്പാടം ആര്‍.ഡി ഏജന്‍സീസ് കരിപ്പാടത്തെ നിര്‍ദ്ധന കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ വീട്.

തലയോലപ്പറമ്പ്: നിരാലംബരായ കുടുംബത്തിന് കനിവിന്റെ കൈത്താങ്ങ്. പൊതുപ്രവര്‍ത്തകനായിരുന്ന കരിപ്പാടം വെളുത്തേടത്ത് സാന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് നിസാഹയരായ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കിയാണ് കരിപ്പാടം ആര്‍.ഡി ഏജന്‍സീസ് സേവനത്തിന്റെ പുതുവഴി തുറന്നത്. ഭര്‍ത്താവിന്റെ മരണത്തോടെ അനാഥമായ ഭാര്യ ജലജയും പത്താം ക്ലാസ് വിദ്യാര്‍ഥിയായ ശബരീനാഥും ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ശിവാനിയും നാല് സെന്റിലെ ഒറ്റമുറി ഷെഡില്‍ നിസഹായവസ്ഥയില്‍ കഴിയുകയായിരുന്നു. ഇവരുടെ ദുരവസ്ഥ കണ്ട് ആര്‍.ഡി എജന്‍സീസിന്റെ ചെയര്‍മാന്‍ കരിപ്പാടം പുല്ലുവേലില്‍ രാജു ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ മുന്നോട്ടു വരുകയായിരുന്നു. മൂന്ന് മാസം മുന്‍പ് തറക്കല്ലിട്ട 700 സ്‌ക്വയര്‍ ഫീറ്റ് വീട് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. സാന്ദ്രന്റെ ഭാര്യയ്ക്ക് ആര്‍.ഡി ഏജന്‍സീസിന്റെ അരൂരുള്ള കമ്പിനി ആഫീസില്‍ ജോലിയും നല്‍കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം ഇന്ന് രാവിലെ പത്തിന് കരിപ്പാടത്ത് നടക്കും. സി കെ ആശ എംഎല്‍എ ചടങ്ങില്‍ മുഖ്യാതിഥിയാകും.