Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രോഗനിര്‍ണയ ക്യാമ്പും സെമിനാറും നടത്തി
26/05/2017
തലയോയലപ്പറമ്പ് 907-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ രോഗനിര്‍ണയ ക്യാമ്പും സെമിനാറും യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: എന്‍.എസ്.എസ് 907-ാം നമ്പര്‍ കരയോഗത്തിന്റെയും ക്വീന്‍ മേരി ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തി. കരയോഗ മന്ദിരത്തില്‍ നടന്ന ക്യാമ്പിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് എം.ജി സുകുമാരന്‍ നായര്‍, സെക്രട്ടറി കെ.പി രാജേഷ്, ഡി.കെ രാജഗോപാല്‍, വിനോദ്കുമാര്‍, അശ്വനികുമാര്‍, ശശിധരന്‍ നായര്‍, സിനി ദിലീപ്, ഡോ. വില്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.