നഗരസഭ ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു
26/05/2017
വൈക്കം നഗരസഭയുടെ പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം ചെയര്മാന് എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു.
വൈക്കം: നഗരസഭയുടെ പൊതുശ്മശാനം 'ശാന്തിവനം' പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ ചെയര്മാന് എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം നിര്‍വഹിച്ചു. 2009ലാണ് ശ്മശാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവര്‍ത്തനസമയം. കപ്പോളച്ചിറയില് ചേര്‍ന്ന സമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ എ.സി മണിയമ്മ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.ശശിധരന്, രോഹിണിക്കുട്ടി അയ്യപ്പന്, ഇന്ദിരാദേവി, ബിജു കണ്ണേഴത്ത്, ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ ആര്.സന്തോഷ്, ശ്രീകുമാരി യു.നായര്‍, ഷിബി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ശാന്തിവനം ശ്മശാനത്തിലെ ഫോണ്‍ നമ്പര്‍: 9746047912.