Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കക്കാ തൊഴിലാളികളെ സംരക്ഷിക്കണമെന്ന്
26/05/2017

വൈക്കം: കായലില്‍ നിന്നും നിയമാനുസൃതം കക്കാവാരി ജീവിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ മേഖലകളില്‍ ആവശ്യമായ സംരക്ഷണം നല്‍കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ലൈംഷെല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കുടുംബസംഗമം ആവശ്യപ്പെട്ടു. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും, മല്ലികക്കാ സമ്പത്ത് നഷ്ടപ്പെടുത്തുന്നവരുടെ മേല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.വി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ബി.അനില്‍കുമാര്‍, എ.വി വര്‍ഗീസ്, എസ്.സാനു, കെ.എസ് ബാഹുലേയന്‍, ടി.അനില്‍കുമാര്‍, പി.കെ അനിയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.