Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച ദളവാക്കുളം ബസ് ടെര്‍മിനല്‍ തുറന്നു
25/05/2017
പുനര്‍നിര്‍മിച്ച വൈക്കം ദളവാക്കുളം ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിക്കുന്നു.

വൈക്കം: പുനര്‍നിര്‍മിച്ച ദളവാക്കുളം ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. സ്റ്റാന്റില്‍ ടൈലുകള്‍ പാകി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മല ഗോപി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, ബിജു കണ്ണേഴത്ത്, ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ അഡ്വ. വി.വി സത്യന്‍, ഷിബി സന്തോഷ്, ശ്രീകുമാരി യു.നായര്‍, നഗരസഭ സെക്രട്ടറി എസ്.ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി ഷാജി എന്നിവര്‍ പ്രസംഗിച്ചു.