Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശോധന നടത്തി.
25/05/2017

വൈക്കം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ഹെല്‍ത്തി കേരള' പരിപാടിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നാനാടം, വൈക്കപ്രയാര്‍ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നാനാടം മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള കച്ചവട സ്ഥാപനങ്ങളില്‍ ആവശ്യമായ പഞ്ചായത്ത് ലൈസന്‍സ്, ഭക്ഷ്യസുരക്ഷ ലൈസന്‍സ്, ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് എന്നിവയില്ലാതെ പ്രവര്‍ത്തിച്ച ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ പ്രകാരമുള്ള നോട്ടീസ് നല്‍കി. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ് കൃഷ്ണകുമാര്‍, സി.എസ് ബാബു, കെ.ആര്‍ സുജ, പി.എസ് മഹേഷ്, ജെ.പി.എച്ച്,എന്‍മാരായ കെ.എസ് രേഖ, പി.എ അനുശ്രീ, പി.എസ് ശ്രീകല, ശ്രീയമ്മ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിലെ ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നൂറ്റിഎഴുപതോളം വീടുകളില്‍ പരിശോധന നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി ജോസഫ് അറിയിച്ചു.