Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
16-ാമത് വാര്‍ഷികവും കുടുംബസംഗമവും
24/05/2017
വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മ ശാസ്താ സേവാസംഘത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മ ശാസ്താ സേവാസംഘത്തിന്റെ 16-ാമത് വാര്‍ഷികവും കുടുംബസംഗമവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.കെ സുരേന്ദ്രന്‍ ചെറുപ്രായിലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സേവാസംഘം പ്രസിഡന്റ് സി.വി ജയകുമാര്‍ കണ്ണന്തറ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ ആദരിച്ചു. ക്ഷേത്രം മേല്‍ശാന്തി എം.ഡി ഷിബു അനുഗ്രഹപ്രഭാഷണം നടത്തി. സേവാസംഘം സെക്രട്ടറി എ.ഡി അശോകന്‍, എം.പി ഗോപാലന്‍, പി.കെ സുഗുണന്‍, കെ.പി തങ്കച്ചന്‍, എം.പി സന്തോഷ്, ഇ.പി ദിലീപ്കുമാര്‍, സി.കെ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തേനും തേനീച്ച വളര്‍ത്തലും എന്ന വിഷയത്തില്‍ പഠനക്ലാസും നടത്തി.