Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞം തുടങ്ങി.
30/12/2015
വടയാര്‍ കിഴക്കേക്കര കുമ്പളത്താക്കല്‍ ഘണ്ടാകര്‍ണ ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ആയാംകുടി നെയ്‌ശ്ശേരിമന ബ്രഹ്മശ്രീ വാസുദേവന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു
വടയാര്‍ കിഴക്കേക്കര കുമ്പളത്താക്കല്‍ ഘണ്ടാകര്‍ണ ഭദ്രകാളി ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ആയാംകുടി നെയ്‌ശ്ശേരിമന ബ്രഹ്മശ്രീ വാസുദേവന്‍ നമ്പൂതിരി ദീപപ്രകാശനം നിര്‍വഹിച്ചു. ഇന്ന് രാവിലെ അഞ്ചിന് നടതുറക്കല്‍, 5.30ന് ഗണപതിഹോമം, തുടര്‍ന്ന് വേദജപം, വിഷ്ണുസഹസ്രനാമജപം, ഗ്രന്ഥനമസ്‌കാരം, 7.30ന് ഭാഗവതപാരായണം ശ്രീകൃഷ്ണാവതാരം, മൂലവിഗ്രഹസമര്‍പ്പണം, ഉച്ചക്ക് 12ന് ഉണ്ണിയൂട്ട്, 12.30ന് നാരായണസദ്യ, വൈകുന്നേരം ഏഴിന് ദീപാരാധന, നാമസങ്കീര്‍ത്തനം, പ്രഭാഷണം. നാളെ രാവിലെ അഞ്ചിന് നടതുറക്കല്‍, 5.30ന് ഗണപതിഹോമം, തുടര്‍ന്ന് വേദജപം, ഗ്രന്ഥനമസ്‌കാരം, 7.30ന് ഭാഗവതപാരായണം ഗോവിന്ദപട്ടാഭിഷേകം, ഉച്ചക്ക് 12.30ന് നാരായണസദ്യ, വൈകുന്നേരം 5.30ന് വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന, 6.30ന് ദീപാരാധന, നാമസങ്കീര്‍ത്തനം, പ്രഭാഷണം. 2016 ജനുവരി ഒന്നിന് രാവിലെ അഞ്ചിന് നടതുറക്കല്‍, 5.30ന് ഗണപതിഹോമം, തുടര്‍ന്ന് വേദജപം, ഗ്രന്ഥനമസ്‌കാരം, 7.30ന് ഭാഗവതപാരായണം രുഗ്മിണീസ്വയംവരം, ഉച്ചക്ക് 12.30ന് സ്വയംവരസദ്യ, വൈകുന്നേരം 5.30ന് സര്‍വൈശ്വര്യപൂജ, 6.30ന് ദീപാരാധന, നാമസങ്കീര്‍ത്തനം, പ്രഭാഷണം. രണ്ടിന് രാവിലെ അഞ്ചിന് നടതുറക്കല്‍, 5.30ന് ഗണപതിഹോമം, തുടര്‍ന്ന് വേദജപം, ഗ്രന്ഥനമസ്‌കാരം, 7.30ന് ഭാഗവതപാരായണം കുചേലാഗമനം, ഉച്ചക്ക് 12.30ന് നാരായണസദ്യ, വൈകുന്നേരം 6.30ന് ദീപാരാധന, നാമസങ്കീര്‍ത്തനം, പ്രഭാഷണം. മൂന്നിന് രാവിലെ അഞ്ചിന് നടതുറക്കല്‍, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടര്‍ന്ന് വേദജപം, ഗ്രന്ഥനമസ്‌കാരം, 7.30ന് ഭാഗവതപാരായണം സ്വര്‍ഗാരോഹണം ഭാഗവതസംഗ്രഹം, 11ന് അവഭൃഥസ്‌നാന ഘോഷയാത്ര, ഉച്ചക്ക് ഒന്നിന് ഭാഗവതപാരായണ സമര്‍പ്പണം, തുടര്‍ന്ന് നാരായണസദ്യ എന്നിവ നടക്കും.