Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ മാര്‍ച്ച് നടത്തി.
24/05/2017

തലയോലപ്പറമ്പ്: ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ട്രെയിനിംഗ് സ്‌കൂളിലെ രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആയിരുന്ന ശ്രീക്കുട്ടി ഷാജിയുടെ മരണത്തിനു കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കുറ്റവാളികളെ പിടിക്കുന്നതില്‍ പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് പയസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രഭുനാഥ് മാമ്പള്ളിയില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.പി.സിബിച്ചന്‍, സോണി സണ്ണി, അഡ്വ. എ.സനീഷ്‌കുമാര്‍, ബി.അനില്‍കുമാര്‍, എം.കെ.ഷിബു, റെജി മേച്ചേരി, ജോര്‍ജ്ജ് വര്‍ഗീസ്, ലീന ഡി.നായര്‍, വിജയമ്മ ബാബു, അമല്‍ ജോണ്‍, ജെയിംസ് തോമസ്, വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.