Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരിച്ച കുടിവെള്ള വിതരണ സംവിധാനമൊരുങ്ങി.
24/05/2017
വൈക്കം താലൂക്ക് ആശുപത്രിയില്‍ ആല്‍ബ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിച്ച ശുദ്ധീകരിച്ച ജലവിതരണ സംവിധാനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ശുചീകരിച്ച കുടിവെള്ള വിതരണ സംവിധാനമൊരുങ്ങി. ആല്‍ബ ചാരിറ്റബിള്‍ ട്രസ്റ്റാണ് പൊതുജനങ്ങള്‍ക്കായി സംവിധാനമേര്‍പ്പെടുത്തിയത്. അത്യാഹിത വിഭാഗത്തിന്റെ കവാടത്തിനു അരികില്‍ സ്ഥാപിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കുടിനീര്‍ വിതരണ സംവിധാനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍, ഡോ.മിനി എബ്രഹാം, ബിജു കണ്ണേഴത്ത്, ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി മൂസാകുഞ്ഞ്, ട്രസ്റ്റിമാരായ പരമേശ്വരന്‍, സക്കീര്‍ ഹുസൈന്‍, സണ്ണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.