Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിക്കുന്നു.
23/05/2017

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം ക്ഷേത്ര കലാപീഠത്തില്‍ പഞ്ചവാദ്യം, തകില്‍, നാദസ്വരം ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് 2017 വര്‍ഷത്തേയ്ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 15നും 20നും മദ്ധ്യേ പ്രായമുള്ളവരും 10-ാം പാസ്സായവരുമായിരിക്കണം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കും. അപേക്ഷാഫോം 100 രൂപയ്ക്ക് വൈക്കം ക്ഷേത്രകലാപീഠത്തില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 30ന് വൈകുന്നേരം 4 മണിക്ക് മുമ്പായി വൈക്കം ക്ഷേത്രകലാപീഠത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഫോണ്‍ നമ്പരും നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. അപേക്ഷകരുടെ അഭിരുചി പരീക്ഷ പഞ്ചവാദ്യ വിഭാഗം ജൂണ്‍ 2-ാം തീയതിയും, തകില്‍, നാദസ്വരം എന്നീ വിഭാഗം ജൂണ്‍ 3-ാം തീയതിയും നടത്തുന്നതായിരിക്കും. അഭിരുചി പരീക്ഷ തീയതിയില്‍ രാവിലെ 10മണിക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അപേക്ഷകര്‍ വൈക്കം ക്ഷേത്രകലാപീഠത്തില്‍ ഹാജരാകേണ്ടതാണ്.