Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൈക്കിളുകള്‍ വിതരണം ചെയ്തു.
23/05/2017
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു. 2016-17 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിരുന്ന 1,57000 രൂപ ഉപയോഗിച്ച് 19 ആണ്‍കുട്ടികള്‍ക്കും 14 പെണ്‍കുട്ടികള്‍ക്കുമാണ് പഞ്ചായത്ത് സൈക്കിളുകള്‍ നല്‍കിയത്. സൈക്കിള്‍ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ മല്ലിക അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ പി.വി പ്രസാദ്, ലീനാ ഡി.നായര്‍, വി.ഇ.ഒ ജിഷ എന്നിവര്‍ പ്രസംഗിച്ചു.