ശ്രീകോവിലിന്റെ കട്ടളവയ്പ്
22/05/2017
ചെമ്മനത്തുകര 113-ാം നമ്പര്‍ ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ശ്രീകോവിലിന്റെ കട്ടളവയ്പ് ക്ഷേത്രം തന്ത്രി മാത്താനം അശോകന് നിര്‍വ്വഹിക്കുന്നു
വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയിലെ ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ശ്രീകോവിലിന്റെ കട്ടളവയ്പ് ക്ഷേത്രം തന്ത്രി മാത്താനം അശോകന് നിര്‍വ്വഹിച്ചു. ശാന്തി ടി വി പുരം ഉണ്ണി സഹകാര്‍മികനായി. ക്ഷേത്രം പ്രസിഡന്റ് വി വി വേണുഗോപാല്‍, സെക്രട്ടറി കെ എന്‍ മോഹനദാസ്, ടി ആര് രമേശന്, വി കെ വിജയന്, കെ എസ് സുമേഷ്, ഇ എന്‍ മനോജ്, പി വി വിജേഷ്, പി എന്‍ പൊന്നുമണി, ഇ ഡി രാജപ്പന്, വി വേലായുധന്, കെ ആര് കാര്ത്തികേയന്, ടി കെ പ്രകാശന്, എം വി സതീശന്, എന്‍ കെ കുഞ്ഞുമണി, പി രഞ്ജിത്ത്, കെ വി വിഭാത്, അംബികാദിവാകരന്, വിനീത, പ്രമീഷ്, തങ്കപ്പന് എന്നിവര്‍ നേതൃത്വം നല്കി.