Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.
22/05/2017
നടേല്‍ പള്ളിമൈതാനത്ത് 19 ഇടവകപള്ളികള്‍ പങ്കെടുത്ത വൈക്കം ഫൊറോനതല ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം

വൈക്കം: ജനമനസ്സുകളില്‍ വചനത്തിന്റെ വെളിച്ചം പകര്‍ന്ന വൈക്കം ഫൊറോനതല ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. നടേല്‍ പള്ളിമൈതാനത്ത് നാലു ദിവസം നീണ്ട കണ്‍വന്‍ഷനില്‍ 19 ഇടവകപള്ളികളിലെ വിശ്വാസികളും വൈദികനും സന്യാസിനിമാരും ഭക്തജന സംഘടനകളും പങ്കെടുത്തു. ശാലോം ടീം ധ്യാനഗുരു ഫാ.ജോസഫ് വയലിന്റെ നേതൃത്വത്തിലായിരുന്നു കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്റെ സമാപനം കുറിച്ച് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. ധ്യാനഗുരു ഫാ. ജോസഫ് വയലിന്‍, ഫൊറോന വികാരി ഫാ.പോള്‍ ചിറ്റിനപ്പിള്ളി, ഫാ.വര്‍ഗ്ഗീസ് മാമ്പള്ളി, ഫാ.അലക്‌സ് മേക്കാംതുരുത്തില്‍, ഫാ.സെബാസ്റ്റ്യന്‍ ചേണ്ണാപ്പള്ളി, ഫാ.ജോസ് ചാതേലി, ഫാ. അജി കപ്യാരുമലയില്‍ ബ്രദര്‍മാരായ പ്രകാശ്, പി ഡി മാത്യു, മാത്യു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഗാനശുശ്രൂഷകരായി ഷാനവാസ് ഫ്രാന്‍സീസ്, ജോബിന്‍ പി ജോര്‍ജ്ജ്, ജോമോന്‍ മാത്യു എന്നിവരും പങ്കെടുത്തു.