Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഗ്രികള്‍ച്ചര്‍, കമ്പ്യൂട്ടറൈസിഡ് ഓഫീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലായി 90% വിജയത്തോടെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍
22/05/2017

വൈക്കം: അഗ്രികള്‍ച്ചര്‍, കമ്പ്യൂട്ടറൈസിഡ് ഓഫീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലായി 90% വിജയത്തോടെ ജില്ലയിലെ മികച്ച സ്‌കൂളുകളിലൊന്നായി വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളും തിരഞ്ഞെടുക്കപ്പെട്ടു. അനു ജോര്‍ജ്ജ്, ആദര്‍ശ് പി പ്രകാശ് എന്നീകുട്ടികള്‍ 6 വിഷയങ്ങളില്‍ 5 എ പ്ലസും, ഒരു എയും നേടി മിന്നുന്ന വിജയം കരസ്ഥമാക്കി. സംസ്ഥാനത്താകെ വി എച്ച് എസ് ഇയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് 39പേര്‍ക്ക് മാത്രമായിരിക്കേയാണ് ഈ നേട്ടം. അപര്‍ണ്ണ ലാല്‍ അഗ്രികള്‍ച്ചറിനും അഭിരാമി പി സുനില്‍ ബയോളജിക്കും മുഴുവന്‍ മാര്‍ക്കും നേടുകയുണ്ടായി. ഈ കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷയിലെ ഗ്രേഡുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ കുട്ടികള്‍ക്കും ഉയര്‍ന്ന ഗ്രേഡോഡു കൂടി വിജയം വരിക്കാന്‍ സാധിച്ചു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ചനേട്ടം കൈവരിക്കാന്‍ ഈ സ്‌കൂളിന് സാധിച്ചിട്ടെണ്ടെന്ന് പ്രിന്‍സിപ്പല്‍ ജ്യോതി സി അറിയിച്ചു.