Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
22/05/2017

വൈക്കം: തോട്ടകം 116-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയിലെ പനിച്ചിതുരുത്ത്, കറുകത്തട്ട് ടി കെ മാധവന്‍ കുടുംബയൂണിറ്റിന്റെ 12-ാമത് വാര്‍ഷികവും കുടുംബസംഗമവും പവിത്രന്റെ വസതിയില്‍ നടത്തി. ശാഖായോഗം പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് ചെയര്‍മാന്‍ വിപിന്‍ വി അദ്ധ്യക്ഷത വഹിച്ചു. സദാശിവന്‍ കോച്ചുമുറി സ്വാഗതമാശംസിച്ചു. യൂണിറ്റ് കണ്‍വീനര്‍ സുഷമ ജിജിമോന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. പ്രസന്ന ഇടശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. വി കെ വിജയകുമാര്‍, ബീന അശോകന്‍, സുജാത സുരേഷ്, യു കെ സജീവ്, കുമാരി അഞ്ജലി കൃഷ്ണ, കുമാരി രാജശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും നടത്തി.