Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൈലുകള്‍ പാകി പുനര്‍നിര്‍മ്മിച്ച ദളവാക്കുളം ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം 24ന്
22/05/2017

വൈക്കം: വൈക്കം നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ നിര്‍മ്മിച്ച ദളവാക്കുളം ബസ് ടെര്‍മിനല്‍ ടൈലുകള്‍ പാകി പുനര്‍നിര്‍മ്മിച്ചു. പുനര്‍നിര്‍മ്മിച്ച ടെര്‍മിനല്‍ നാളെ (24) വൈകിട്ട് 4.30ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഇതിനോടനുബന്ധിച്ചു നടക്കുന്ന ഉദ്ഘാടന സമ്മേളനം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ ഡി രഞ്ജിത്ത് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. നഗരസഭ സെക്രട്ടറി എസ് ബിജു സ്വാഗതമാശംസിക്കും. വൈസ് ചെയര്‍മാന്‍ നിര്‍മ്മല ഗോപി, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ പി ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരദേവി, ബിജു കണ്ണേഴത്ത്, ജി ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ അഡ്വ. വി വി സത്യന്‍, ഷിബി സന്തോഷ്, ശ്രീകുമാരി യു നായര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി പി പി തുടങ്ങിയവര്‍ പ്രസംഗിക്കും.