Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍കരണ ക്ലാസ്സ് നടന്നു.
22/05/2017

വൈക്കം: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലയുടെ സഹകരണത്തോടെ അടിയന്തിര സാഹചര്യങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതെങ്ങനെയെന്ന് ദീപസ്പര്‍ശം എന്ന പേരില്‍ ബോധവല്‍കരണ ക്ലാസ്സ് നടന്നു. ടാക്‌സി ഡ്രൈവര്‍മാന്‍, ആശ വര്‍ക്കേഴ്‌സ്, തൊഴിലാളികള്‍ എന്നിവര്‍ പരിശീലനം നേടി. കെ ജി എം ഒ എ വൈസ് പ്രസിഡന്റ് ഡോ. പ്രവീണിന്റെ അധ്യക്ഷതയില്‍ വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ബിജു കണ്ണേഴത്ത്, സന്തോഷ്, വൈക്കം സി ഐ ജയകുമാര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ഡോ. ആര്‍ രാജ്കൃഷ്ണന്‍, ഡോ. പി എല്‍ ലക്ഷ്മി, ഡോ. വേണുഗോപാല്‍, എ എസ് ഐ സരസിജന്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.