Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേ നിരാഹാര സത്യഗ്രഹം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു
29/12/2015
എ.ഐ.വൈ.എഫ് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ എട്ടാം ദിവസത്തെ സമരം ബി.കെ.എം.യു ജില്ലാ സെക്രട്ടറി ജോണ്‍ വി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററി നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. സത്യഗ്രഹം എട്ട് ദിവസം പിന്നിടിമ്പോഴും പ്രശ്‌നപരിഹാരത്തിന് അധികാരികള്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് സമരം പുറത്തേക്കും വ്യാപിപ്പിക്കാന്‍ എ.ഐ.വൈ.എഫ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ടി.വി പുരം പഞ്ചായത്തിലെ യൂണിററുകള്‍ കേന്ദ്രീകരിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി. സമരം നടക്കുമ്പോള്‍ തന്നെ ആശുപത്രിയിലെ ഏക ആംബുലന്‍സ് ഇവിടെനിന്നും മാററാനുള്ള ശ്രമം നടന്നിരുന്നു. എ.ഐ.വൈ.എഫിന്റെ അവസരോചിതമായ ഇടപെടലാണ് ഈ തീരുമാനം നടപ്പാക്കുന്നത് തടഞ്ഞത്. എട്ടാം ദിവസത്തെ സത്യഗ്രഹസമരം ബി.കെ.എം.യു ജില്ലാ സെക്രട്ടറി ജോണ്‍ വി.ജോസഫ് ഉദ്ഘാടനം ചെയ്തു. സി.കെ ആശ അധ്യക്ഷത വഹിച്ചു. കെ.അജിത്ത് എം.എല്‍.എ, കെ.ഡി വിശ്വനാഥന്‍, എം.ഡി ബാബുരാജ്, പി.എസ് പുഷ്പമണി, അഡ്വ. എ.മനാഫ്, എം.പി സാനു, അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് വനിതാനേതാക്കളായ സി.കെ ആശ, മായ, ശ്രീലക്ഷ്മി, കെ.സി സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ഉപവാസം അനുഷ്ഠിച്ചു. അരുണ്‍ദാസ്, പ്രവീണ്‍, അനീഷ്, ശ്യാം, ഉണ്ണി ഷാജി എന്നിവരാണ് എട്ടാം ദിവസം നിരാഹാരം അനുഷ്ഠിക്കുന്നത്.