Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും
22/05/2017

വൈക്കം: എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയുടെയും വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റ്ിന്റെയും നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. ആള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് വഴി പ്രവേശനം ലഭിച്ച അനുശ്രീ കൊച്ചുമോന്‍, എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ഹരിശങ്കര്‍ എന്‍.മുത്തൂരുത്തില്‍, ശില്‍പ എസ്.ശാസ്താംതറ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. എസ്.എന്‍.ഡി.പി യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ് സാബു അധ്യക്ഷത വഹിച്ചു. സി.എസ് ആഷ, എന്‍.മുരളീധരന്‍, കാര്‍ത്തികേയന്‍, സുഗുണന്‍, എന്‍.കെ സാബു, എം.ആര്‍ പ്രശോഭനന്‍, ശ്രീരേഖ പ്രശോഭനന്‍, എന്‍ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.