Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷി പദ്ധതിക്ക് അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്തുകളില്‍ ഒന്നായി ഉദയനാപുരം.
18/05/2017

വൈക്കം: വാര്‍ഷി പദ്ധതിക്ക് അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്തുകളില്‍ ഒന്നായി ഉദയനാപുരം. 13-ാം പഞ്ചവത്സരപദ്ധതിയുടെ ആദ്യവര്‍ഷമായ 2017-18 വാര്‍ഷിക പദ്ധതിക്കാണ് കോട്ടയം ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയത്. ജില്ലയിലെ നാല് പഞ്ചായത്തുകളുടെ പദ്ധതിക്കാണ് ആദ്യഘട്ടത്തില്‍ അംഗീകാരം ലഭിച്ചത്. ഈ പഞ്ചായത്തുകള്‍ സംസ്ഥാന തലത്തിലും വാര്‍ഷികപദ്ധതികള്‍ക്ക് അംഗീകാരം നേടുന്ന ആദ്യ പഞ്ചായത്തുകള്‍ എന്ന ബഹുമതി നേടി. 5,91,99,345 രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. 13-ാം പദ്ധതിക്കാലത്ത് ആസൂത്രണസമിതി രൂപീകരിക്കണമെന്ന് ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ടായിരുന്നു. അതനുസരിച്ച് ആദ്യഘട്ടത്തില്‍ തന്നെ ആസൂത്രണസമിതി രൂപീകരിച്ച് കര്‍മ്മസമിതി യോഗങ്ങളും ഗ്രാമസഭകളും വികസന സെമിനാറുകളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചാണ് ഉദയനാപുരം പഞ്ചായത്ത് ഈ നേട്ടം ആര്‍ജ്ജിച്ചത്. 2016-17 വര്‍ഷത്തില്‍ 93.59 ശതമാനം പദ്ധതി തുക വിനിയോഗിച്ച് ജില്ലയില്‍ നാലാം സ്ഥാനത്തെത്താനും സംസ്ഥാനതലത്തില്‍ 31-ാം സ്ഥാനത്തെത്താനും പഞ്ചായത്തിന് സാധിച്ചിരുന്നു.