Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടത്തി
18/05/2017
തോട്ടകം 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നിര്‍മ്മിച്ച ഗുരുദേവ ജ്ഞാനക്ഷേത്രത്തിന്റെ സമര്‍പ്പണ സമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തോട്ടകം 116-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗം നിര്‍മ്മിച്ച ഗുരുദേവ ജ്ഞാനക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ ഇന്നലെ നടന്നു. രാവിലെ 7നും 7.30നും മദ്ധ്യേ തന്ത്രി മണിയിട് സുരേഷിന്റെയും വിദ്യാനന്ദസ്വാമികളുടെയും മുഖ്യകാര്‍മികത്വത്തിലാണ് വിഗ്രഹപ്രതിഷ്ഠ നടത്തിയത്. പ്രതിഷ്ഠയോടനുബന്ധിച്ചു നടന്ന ക്ഷേത്രസമര്‍പ്പണ സമ്മേളനം എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ്എന്‍ ഗോപാലകൃഷ്ണന്‍ സ്വാഗതമാശംസിച്ച ചടങ്ങിന് സെക്രട്ടറി കെ ബി സുനില്‍ കുമാര്‍ നന്ദി പറഞ്ഞു.