Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയുടെ 2017-18 വര്‍ഷത്തിലെ വികസനസെമിനാര്‍ ഇന്നു (19ന്)
18/05/2017

വൈക്കം: വൈക്കം നഗരസഭയുടെ 2017-18 വര്‍ഷത്തിലെ വികസനസെമിനാര്‍ ഇന്നു (19ന്) നടക്കും. രാവിലെ 10ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ചേരുന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി അദ്ധ്യക്ഷത വഹിക്കും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ കരടുപദ്ധതിരേഖ അവതരിപ്പിക്കും. വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു.വി.കണ്ണേഴത്ത്, എസ്.ഇന്ദിരാദേവി, ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍ അഡ്വ. വി.വി സത്യന്‍ എന്നിവര്‍ സംസാരിക്കും. മുന്‍സിപ്പല്‍ സെക്രട്ടറി എസ്.ബിജു സ്വാഗതമാശംസിക്കുന്ന ചടങ്ങിന് അസിസ്റ്റന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ അഖില.പി നന്ദി പറയും.