Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളിടെക്‌നിക്ക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
18/05/2017

വൈക്കം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വശ്രയ പോളിടെക്‌നിക്ക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏകജാലക സംവിധാനത്തിലൂടെ ഓണ്‍ലൈനായാണ് പ്രവേശനം. ഒറ്റ അപേക്ഷയിലൂടെ കേരളത്തിലെ എല്ലാ പോളിടെക്‌നിക് കോളേജുകളിലെയും സര്‍ക്കാര്‍ സീറ്റുകളിലേക്ക് അപേക്ഷിക്കാം. സ്‌പോര്‍ട്ട്‌സ്, എന്‍.സി.സി ക്വാട്ടിയിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗത്തിന് 150 രൂപയും പട്ടിക വിഭാഗങ്ങള്‍ക്ക് 75 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് കടുത്തുരുത്തി പോളിടെക്‌നിക് കോളേജില്‍ നുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത കൂടാതെ സംവരണ ആനുകൂല്യമുള്ളവര്‍ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഓണ്‍ലൈനായി 29 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കടുത്തുരുത്തി പോളിടെക്‌നിക്കുമായി ബന്ധപ്പെടുക. ഫോണ്‍: 04829 283680, 9745226221.