Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് നേതൃത്വത്തില്‍ മറവന്‍തുരുത്ത് സര്‍വ്വീസ് സഹകരണബാങ്ക്
18/05/2017

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നംഗ ഭരണസമിതയിലേക്ക് മറ്റാരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാതിരുന്നതോടെ എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പാനല്‍ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ സുരേഷ് പ്രഖ്യാപിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇടതുമുന്നണിയാണ് ബാങ്ക് ഭരിക്കുന്നത്. കെ.പി ജോണ്‍, ടി.എസ് താജു, സി.സുരേഷ്‌കുമാര്‍, രാജഗോപാല്‍, കെ.സി ചിത്രന്‍, ഷീലാ പ്രകാശന്‍, കെ.പി ബിനിയാമോള്‍, ബി.രാജേന്ദ്രന്‍, പി.വി കൃഷ്ണകുമാര്‍, പ്രകാശന്‍, രാജിമോള്‍ എന്നിവരാണ് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.