Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള കോ-ഓപ്പറേററീവ് എംപ്ലോയീസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം
29/12/2015
കേരള കോ-ഓപ്പറേററീവ് എംപ്ലോയീസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസില്‍ നടന്ന സമ്മേളനത്തില്‍ എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. കയര്‍ സഹകരണസംഘം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ശമ്പളസ്‌കെയിലും ഡി.എ വര്‍ദ്ധനവും നടപ്പാക്കാത്തതില്‍ സമ്മേളനം പ്രതിഷേധിച്ചു. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും അവധി ബാധകമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി എം.ഡി ബാബുരാജ് (പ്രസിഡന്റ്), എം.ജി ജയന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.