Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പകുതി തുക സര്‍ക്കാര്‍ അടയ്ക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍
18/05/2017
എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് സമ്മേളനം സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജീവനക്കാരും സര്‍വീസ് പെന്‍ഷന്‍കാരും പ്രതിമാസം അടക്കേണ്ട പ്രീമിയത്തിന്റെ പകുതി തുക സര്‍ക്കാര്‍ അടയ്ക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജെ.റോബി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അബിന്‍ പി.പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി.മോഹന ചന്ദ്രന്‍, രജു കെ.മാത്യു, വി.വി ബോബിന്‍, പി.ഹനീഫ, റോജന്‍ മാത്യു, പി.ആര്‍ ശശികുമാര്‍, കെ.കെ രാജേന്ദ്രന്‍, പി.വി അജയന്‍, ജി.ആര്‍ സന്തോഷ്‌കുമാര്‍, ഷാജിമോന്‍, വി.എസ് വിന്‍സന്റ്, എം.രഘു, സി.പി ബെന്നി, പി.എ ബിജു എന്നിവര്‍ പ്രസംഗിച്ചു.