Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ച് നടത്തി.
18/05/2017
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് നഴ്‌സിംഗ് സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഴ്‌സിംഗ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. തലയോലപ്പറമ്പ് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ട്രെയിനിംഗ് സ്‌കൂളിലെ രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തൊടുപുഴ കുറിഞ്ഞി പുളിമൂട്ടില്‍ ഷാജിയുടെ മകള്‍ ശ്രീക്കുട്ടി(20)യെയാണ് ചൊവ്വാഴ്ച രാവിലെ 7.30ഓടെ സ്‌കൂളിനു മുകളിലത്തെ നിലയിലുള്ള ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപകാലത്ത് ഹോസ്റ്റലിലുണ്ടായ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ നടപടികളാണ് ശ്രീക്കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ അധികൃതര്‍ തയാറാകണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തലയോലപ്പറമ്പ് ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ ഗേറ്റില്‍ വൈക്കം സി.ഐ വി.കെ ജയപ്രകാശിന്റെ നേതൃത്വത്തില്‍ തടഞ്ഞു. സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ക്രിസ്റ്റി സജി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ആര്‍.നികിതകുമാര്‍, ശ്യാംലാല്‍, പ്രജിത്ത് കെ.ബാബു, അനൂപ് അഷ്‌റഫ്, ആനന്ത് ബാബു, ടി.അജയ് എന്നിവര്‍ പ്രസംഗിച്ചു.